എടക്കാട്: മാലിന്യനിർമാർജനത്തിന് സൗകര്യമില്ലാതെ മുഴപ്പിലങ്ങാട്, കടമ്പൂർ പഞ്ചായത്തിലെ വ്യാപാരികൾ. കുന്നുകൂടുന്ന മാലിന്യം പല വ്യാപാരികളും സ്വന്തം വാഹനങ്ങളിൽ കയറ്റി അവരുടെ വാസസ്ഥലത്തുതന്നെ നശിപ്പിക്കുന്നുണ്ട്. എന്നാൽ എല്ലാ വ്യാപാരികൾക്കും അത്തരം സൗകര്യങ്ങളില്ല. ഇതുകാരണം, സ്വന്തം സ്ഥാപനത്തിനടുത്ത ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം കത്തിക്കാൻ അവർ നിർബന്ധിതരാവുകയാണ്. ഇത് തൊട്ടടുത്തെ വീട്ടുകാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മാലിന്യം കത്തിക്കുമ്പോൾ പുക പടരുന്നത് രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. മാലിന്യം തീയിട്ട് നശിപ്പിക്കുന്നത് നാട്ടുകാരുടെ കടുത്ത എതിർപ്പിന് കാരണമായതോടെ വിഷയം പഞ്ചായത്തിലും പൊലീസിലും എത്തിയിരുന്നു. മാലിന്യം കത്തിച്ച എടക്കാട് ബസാറിലെ പ്രമുഖ ഹോൾസെയിൽ വ്യാപാര സ്ഥാപനവുമായി തർക്കം ഉയർന്നിരുന്നു. പഞ്ചായത്ത് പ്രസിഡൻറും ഹെൽത്ത് ഇൻസ്പെക്ടർമാരും പൊലീസും ഇടപെട്ടാണ് തർക്കം പരിഹരിച്ചത്. മാലിന്യം കത്തിക്കരുതെന്ന് സ്ഥാപന ഉടമക്ക് താക്കീത് നൽകിയിരുന്നെങ്കിലും ആെളാഴിഞ്ഞ സ്ഥലത്ത് മാലിന്യം കത്തിക്കുന്നത് തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു. പ്രശ്നത്തിൽ വീണ്ടും പഞ്ചായത്ത് ഇടപെടണമെന്നും മുഴപ്പിലങ്ങാട്, കടമ്പൂർ പഞ്ചായത്തുകൾ സംയുക്തമായി മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.