ഗ്രന്ഥാലയ പദ്ധതിക്ക് തുടക്കമിട്ടു

ബേപ്പൂർ: അരക്കിണർ ഗോവിന്ദവിലാസ് എ.എൽ.പി സ്കൂൾ സമ്പൂർണ ഗൃഹ. സ്കൂൾ ശതാബ്ദി വർഷത്തിൽ പ്രധാന പരിപാടിയായ വായന വസന്തത ്തിൻെറ ഭാഗമായി എല്ലാ കുട്ടികളുടെ ഭവനങ്ങളിലും ഗ്രന്ഥശാല ഒരുക്കുകയെന്നതാണ് ലക്ഷ്യം. കുടുബത്തെയും സമൂഹത്തെയും വായനയിലേക്ക് നയിക്കുക, പ്രാദേശിക ലൈബ്രറികളുമായി അടുപ്പിക്കുക, റെസിഡൻറ്സ് അസോസിയേഷനിൽ പൊതു പുസ്തകപ്പുരകൾക്ക് നേതൃത്വം നൽകുക, പകൽ വീട്, പാലിയേറ്റിവ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ 'വായനാ മൂലകൾ' സ്ഥാപിച്ച് വായനയെ പ്രോത്സാഹിപ്പിക്കുകയെന്നതും പദ്ധതിയുടെ ഭാഗമാണ്. ഗൃഹഗ്രന്ഥാലയം പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ നിർവഹിച്ചു. കോഴിക്കോട് കോർപറേഷൻ കൗൺസിലർ പേരോത്ത് പ്രകാശൻ മുഖ്യാതിഥിയായി. ചിന്താ ഗ്രന്ഥശാല ഭാരവാഹിയായ മോഹനൻ മലർക്കാവിൽ ചടങ്ങിൽ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് എം.കെ. ഹെഗൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ഒ.കെ. പുരുഷോത്തമൻ സ്വാഗതവും കെ.സി. അനൂപ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.