കോഴിക്കോട്: 'ദേശീയ ബാലതരംഗം' ജില്ല കമ്മിറ്റി പുതുവത്സരാഘോഷവും 2020ലെ ഡയറി പ്രകാശനവും നടൻ ഇല്ലിക്കെട്ട് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. നീറായി ഹോട്ടൽ എം.ഡി കെ.പി. ദാവൂദ് ഡയറി ഏറ്റുവാങ്ങി. ജില്ല പ്രസിഡൻറ് നേഹ ഫാത്തിമ അധ്യക്ഷത വഹിച്ചു. സംസ്ഥാന കോഓഡിനേറ്റർ ജഗത്മയൻ ചന്ദ്രപുരി മുഖ്യപ്രഭാഷണം നടത്തി. ശ്രീലക്ഷ്മി സുനിൽ, ബി. അക്ഷത, അപർണ പ്രസി, എം.എ. റഹ്മാൻ, ടി.കെ. മുഹമ്മദ് ഷാനിബ്, ഖദീജ ഷെയ്ക്ക് തുടങ്ങിയവർ സംസാരിച്ചു. ജില്ല സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയികളായ ബാലതരംഗം പ്രവർത്തകരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.