ക്ഷീരവികസന വകുപ്പിൻെറ ആദരമേറ്റുവാങ്ങി മാധവി ചേളന്നൂർ: ചേളന്നൂർ ബ്ലോക്ക് ക്ഷീര വികസന വകുപ്പ് ഏറ്റവും മുതിർന്ന ക്ഷീരകർഷകർക്കുള്ള ആദരവും പുരസ്കാരവും മാധവി ഏറ്റുവാങ്ങി. അണ്ടിക്കോട് നടന്ന ക്ഷീരസംഗമത്തിൽ 76കാരിയായ പുളിയോളി മാധവി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭനയിൽനിന്നു പുരസ്കാരം ഏറ്റുവാങ്ങി. മൂന്നു കി.മി അകലെയുള്ള ചേളന്നൂർ എട്ടേനാലിലെ പാൽ സൊെസെറ്റിയിലേക്കും തിരിച്ചും മുടങ്ങാതെ പാലുകൊടുക്കാൻ രാവിലെയും വൈകീട്ടും നടന്നാണ് പോവാറ്. അവിവാഹിതയായ മാധവിയേടത്തിയുടെ ഉപജീവനം അവരുടെ രണ്ടു പശുക്കളും അതിൻെറ കിടാങ്ങളുമാണ്. മാധവിയുടെ ജീവിത ആനന്ദത്തിൻെറയും ആരോഗ്യത്തിൻെറയും മാർഗംകൂടിയാണ് കാലിവളർത്തൽ. പുല്ലരിഞ്ഞും കഞ്ഞിവെള്ളം വീടുകളിൽനിന്നു ശേഖരിച്ചും നാട്ടുകാർക്ക് നാടൻ മോരും നെയ്യുമൊക്കെ നൽക്കുന്ന മാധവിക്ക് ഇതിന് മുമ്പ് പല തവണ ക്ഷീരകർഷകക്കുള്ള പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ട്. ക്ഷീര പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാനും ഉപദേശനിർദേശവും സഹായവുമായി െഡയറി ഫാം ഇൻസ്പെക്ടർ എൻ. ബിന്ദു എപ്പോഴും കുടെയുണ്ട്. സഹോദരപുത്രൻ റിട്ട. പൊലീസ് ഉദ്യോഗസ്ഥനും കർഷകനുമായ പുളിയോളി ബാബുവിൻെറ കൂടെയാണ് മാധവി ഇപ്പോൾ താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.