യുവതിയും മക്കളും മുങ്ങി മരിച്ച സംഭവം: ഭർത്താവ് അറസ്​റ്റിൽ

നാദാപുരം: ചെക്യാട് ഉള്ളിപ്പാറ കുളത്തിൽ ഉമ്മയെയും രണ്ടു പെൺമക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചാലപ്പുറത്തെ പഴയം കോവുമ്മൽ റംഷാദിനെയാണ് (30) വളയം പൊലീസ് അറസ്റ്റുചെയ്തത്. ചെക്യാട് കൂച്ചേച്ച് കണ്ടി, കനിയിൽ കെ.കെ.എച്ച് ഹസ്സൻ ഹാജിയുടെ മകൾ ഫസ്ന (24), മക്കളായ റിസ നസ്നിൻ (5), ആമിന ഹസ്റിൻ (4) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. ഭർതൃവീടായ ചാലപ്പുറത്തുനിന്ന് ചെക്യാട് സ്വന്തം വീട്ടിനടുത്തെ പിതാവിൻെറ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ ക്വാറിയിൽ എത്തിയ ഫസ്ന മക്കളെയും കൊണ്ട് ക്വാറിയിലെ പാറക്കുളത്തിലേക്ക് എടുത്തുചാടിയതാണെന്ന് കരുതുന്നു. ഭാര്യയുടെയും മക്കളുടെയും മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഭർത്താവിനെതിരെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തത്. മരണത്തിന് തൊട്ടുമുമ്പ് ഫസ്ന ഭർത്താവിൻെറ ഫോൺ പാറക്കുളത്തിന് സമീപം വെച്ചിരുന്നു. ഫോൺ പൊലീസിന് കൈമാറിയിട്ടുണ്ട്. ഫോണിൽ മരണത്തിലേക്ക് നയിച്ച നിർണായക വിവരങ്ങൾ ഉണ്ടെന്നാണ് സൂചന. നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.