കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 12ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന ്ന ഭരണഘടന സംരക്ഷണ മഹാറാലിയിൽ വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടന നേതാക്കൾ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രഫ. ആലിക്കുട്ടി മുസ്ലിയാർ, സി. മുഹമ്മദ് ഫൈസി, ടി.പി. അബ്ദുല്ലക്കോയ മദനി, സി.പി. ഉമർ സുല്ലമി, ഡോ. ഫസൽ ഗഫൂർ, സി.പി. കുഞ്ഞുമുഹമ്മദ്, ടി.കെ. അഷ്റഫ് (മുജാഹിദീൻ വിസ്ഡം ഗ്രൂപ്), ഫാ. വർഗീസ് ചക്കാലക്കൽ, ഫാ. റോയ്സ് മനോജ് വിക്ടർ, സ്വാമി സന്ദീപാനന്ദഗിരി, എം.പി. വീരേന്ദ്രകുമാർ, എളമരം കരീം, പന്ന്യൻ രവീന്ദ്രൻ, പ്രഫ. അബ്ദുൽ വഹാബ്, സി.കെ. നാണു, യു.എ. ഖാദർ, കെ.പി. രാമനുണ്ണി, ഖദീജ മുംതാസ് തുടങ്ങിയവർ സംസാരിക്കുമെന്ന് ഭരണഘടന സംരക്ഷണ സമിതി കൺവീനർ കെ.ടി. കുഞ്ഞിക്കണ്ണൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.