കോഴിക്കോട്: ദേശീയ പണിമുടക്കിന് മുന്നോടിയായി സംയുക്ത േട്രഡ്് യൂനിയനുകളുടെ നേതൃത്വത്തിൽ പാളയത്ത് വിളംബര ജ ാഥ നടത്തി. തൊഴിലാളി നിയമ ഭേദഗതി പിൻവലിക്കുക, പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, പ്രതിമാസ മിനിമ വേതനം 21000 രൂപ ആക്കുക, തൊഴിലുറപ്പുപദ്ധതി വ്യാപിപ്പിക്കുക, കർഷകരുടെ വായ്പ എഴുതിത്തള്ളുക, വിലക്കയറ്റവും തൊഴിലില്ലായ്മയും തടയുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, സ്കീം വർക്കേഴ്സിന് മിനിമം വേജ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ജാഥ. ജാഥയുടെ സമാപന യോഗം സി.ഐ.ടി.യുസൗത്ത് ഏരിയ പ്രസിഡൻറ് കെ.അലി ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി എം. ബഷീർ അധ്യക്ഷത വഹിച്ചു. എസ്.ടി.യു ജില്ല സെക്രട്ടറി എ.ടി.അബ്്ദു, കെ.വി ജലീൽ, മുസ്തഫ, ത്വൽഹത്ത്, ദിനേഷ് ബാബു, ആർ. മുരളീധരൻ, എൻ.കെ ബീരാൻ, എൻ ഹനീഫ, നൗഷാദ്, ഐസൽ, ബാലചന്ദ്രൻ, മുസ്തഫ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.