ബേപ്പൂർ: കാട് മൂടിക്കിടന്ന മാത്തോട്ടം ഖബർസ്ഥാൻ ശുചീകരണം നടത്തി. മാത്തോട്ടം, അരക്കിണർ, നടുവട്ടം, ബേപ്പൂർ പ്രദേ ശങ്ങളിലായി പരന്നുകിടക്കുന്ന അയിക്കോട്ട് ചെറാംകുന്നത്ത് കുടുംബസമിതി അംഗങ്ങളാണ് ഖബർസ്ഥാൻ ശുചീകരിച്ചത്. എ.സി. ഫാമിലി എന്ന പേരിൽ അറിയപ്പെടുന്ന കുടുംബസമിതി വിവിധ സാമൂഹിക , ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നുണ്ട്. ശുചീകരണ പ്രവൃത്തി എ. സി. മുഹമ്മദ് കുട്ടി, എ.സി. ആലി, എ.സി. ഹൈദരലി, എ.സി. സൈതാലി, എ.സി. മൂസ, എ.സി. ഗഫൂർ, എ.സി. നഫ്സൽ, എ.സി. റാഫി, എ.സി. കുഞ്ഞിമോൻ എന്നിവരുടെ നേതൃത്വത്തിൽ നൂറിൽപരം അംഗങ്ങൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.