കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങള്‍: ഏകദിന ശിൽപശാല 11ന്

കോഴിക്കോട്: കുട്ടികളില്‍ കണ്ടുവരുന്ന പെരുമാറ്റ വൈകല്യങ്ങളെക്കുറിച്ച് മാതാപിതാക്കളില്‍ അവബോധം സൃഷ്ടിക്കാനു ം പരിഹാരം കണ്ടെത്താനും കിഡ്‌സ് പ്ലാനറ്റ് കിന്‍ഡര്‍ഗാര്‍ട്ടൻെറ ആഭിമുഖ്യത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. ജനുവരി 11ന് ഹോട്ടല്‍ അസ്മ ടവറില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെയാണ് ശില്‍പശാല. ചൈല്‍ഡ് സൈക്കോളജിസ്റ്റ് ഡോ. ആര്‍തി സി. രാജരത്‌നമാണ് ശില്‍പശാല നയിക്കുക. രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങി താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. ശില്‍പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 94004 33000 എന്ന നമ്പറില്‍ വിളിച്ചോ www.kidzplanet.in/parenting എന്ന വെബ്‌സൈറ്റിലൂടെയോ രജിസ്‌റ്റർ ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.