പ്രളയ സഹായ നിഷേധം മോദി സര്‍ക്കാറി​െൻറ രാഷ്​ട്രീയ പകപോക്കല്‍ -പി. അബ്​ദുല്‍ മജീദ് ഫൈസി

പ്രളയ സഹായ നിഷേധം മോദി സര്‍ക്കാറിൻെറ രാഷ്ട്രീയ പകപോക്കല്‍ -പി. അബ്ദുല്‍ മജീദ് ഫൈസി കോഴിക്കോട്: പ്രളയ നാശനഷ്ടത് തെ അതിജീവിക്കാന്‍ കേരളത്തിന് അര്‍ഹമായ സഹായം നിഷേധിച്ച മോദിസര്‍ക്കാര്‍ നിലപാട് രാഷ്ട്രീയ പകപോക്കലാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുല്‍ മജീദ് ഫൈസി. ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5,908 കോടി രൂപ അനുവദിച്ച ബി.ജെ.പി സര്‍ക്കാര്‍ കേരളം ആവശ്യപ്പെട്ട 2109 കോടിയില്‍ ഒരുരൂപ പോലും അനുവദിക്കാത്തത് സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാരെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കരുത്. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കാന്‍ വീടുകളിലെത്തുന്ന നേതാക്കളെക്കൊണ്ട് കേന്ദ്രത്തിൻെറ വിവേചനപരമായ നിലപാടിന് മറുപടി പറയിക്കണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു. പൗരത്വ നിയമത്തിനെതിരെ ദേശവ്യാപകമായി പ്രക്ഷോഭം നടക്കുന്നതിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, അംഗൻവാടി വര്‍ക്കര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, ജനമൈത്രി പൊലീസ് എന്നിവരെ ഉപയോഗിച്ച് നടത്തുന്ന ദുരൂഹമായ കുടുംബ സർവേകള്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.