മാധ്യമ പ്രവർത്തകരും പത്രജീവനക്കാരും പ്രകടനം നടത്തി

കോഴിക്കോട്: സംയുക്ത േട്രഡ് യൂനിയനുകളുടെ നേതൃത്വത്തിൽ ബുധനാഴ്ച നടക്കുന്ന ദേശീയ പൊതുപണിമുടക്കിന് ഐക്യദാർഢ ്യം പ്രഖ്യാപിച്ച് കെ.യു.ഡബ്ല്യു.ജെ- കെ.എൻ.ഇ.എഫ് കോഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകരും പത്രജീവനക്കാരും നഗരത്തിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന വിശദീകരണ യോഗത്തിൽ കെ.യു.ഡബ്ല്യു.ജെ ജില്ല പ്രസിഡൻറ് എം. ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, സംസ്ഥാന വൈസ് പ്രസിഡൻറ് പി.വി. കുട്ടൻ, ജില്ല സെക്രട്ടറി പി.എസ്. രാകേഷ്, കെ.എൻ.ഇ.എഫ് ജില്ല സെക്രട്ടറി വി.എ. മജീദ്, സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. ഇ.പി. മുഹമ്മദ്, കെ. സനിൽകുമാർ, എം. ഫസലുറാൻ, പി.എൽ. കിരൺ, ഫസ്ന ഫാത്തിമ, യു. സുരേഷ്കുമാർ, സി.പി. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.