കോഴിക്കോട്: െജ.എൻ.യു സർവകലാശാല വിദ്യാർഥികൾക്കുനേരെയുള്ള എ.ബി.വി.പി ക്രിമിനലുകൾ നടത്തിയ ആക്രമണത്തിൽ പ്രതിഷേ ധിച്ച് എ.ഐ.ഡി.എസ്.ഒ പ്രഖ്യാപിച്ച അഖിലേന്ത്യ പ്രതിഷേധ ദിനത്തിൻെറ ഭാഗമായി കോഴിക്കോട് ബസ്സ്റ്റാൻഡിന് സമീപം പ്രകടനവും യോഗവും സംഘടിപ്പിച്ചു. എ.ഐ.ഡി.എസ്.ഒ സംസ്ഥാന സെക്രട്ടറി പി.കെ. പ്രഭാഷ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ. റഹീം, സജീന, ഡോ. തുഷാരതോമസ് എന്നിവർ സംസാരിച്ചു. പ്രതീഷ്, രോഹിത് എന്നിവർ നേതൃത്വം നൽകി. ഗ്രീൻ സ്ക്വയർ െറസിഡൻറ്സ് അസോസിയേഷൻ യോഗം വട്ടക്കിണർ: ഗ്രീൻസ്ക്വയർ െറസിഡൻറ്സ് അസോസിയേഷൻെറ ജനറൽബോഡി യോഗം പി.വി. ജയഗോപാലൻ അധ്യക്ഷത വഹിച്ചു. യോഗം ഭദ്രാ രമണൻ ഉദ്ഘാടനം ചെയ്തു. സി.പി.എം അബ്ദുറഹ്മാൻ ബിൻ അഹ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. എസ്. രമണൻ കണക്ക് അവതരിപ്പിച്ചു. യു. സുകുമാരൻ മുഖ്യ പ്രഭാഷണം നടത്തി. എൻ.ആർ.ബി. മോഹനൻ, എം.കെ. ഷഫീഖ്, ഗീത വിജയകൃഷ്ണൻ , സോണി എന്നിവർ സംസാരിച്ചു. ഫൗസിയ ഉമ്മർകോയ സ്വാഗതവും എം.കെ. ജലീൽ നന്ദിയും പറഞ്ഞു. ജനുവരി 26ന് 13ാം വാർഷികം നടത്താനും അതിനോടനുബന്ധിച്ച് കായിക മത്സരങ്ങളും ചിത്രരചന മത്സരവും നടത്താനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.