ഹരിതനഗറിൽ 'മലിനമുക്ത ഹരിത' പദ്ധതിക്ക് തുടക്കം

കോഴിക്കോട്: മാലിന്യമില്ലാത്ത റസിഡൻസ് എന്ന ലക്ഷ്യം നേടാനും നഗരഹൃദയത്തിൽ ഗ്രാമീണതയുടെ പച്ചത്തുരുത്തും ശുദ്ധജ ലവും കൃഷിയുമായി ഹരിതനഗർ റസിഡൻസ് അസോസിയേഷൻെറ 'മലിനമുക്ത ഹരിത' പദ്ധതിക്ക് തുടക്കമായി. നിറവ് വേങ്ങേരിയുടെ സഹകരണത്തോടെയാണ് ചേവരമ്പലം ഹരിതനഗർ റസിഡൻസ് അസോസിയേഷനിലെ 74 വീട്ടുകാർ ഉൾപ്പെടുന്ന അസോസിയേഷനിൽ സംയുക്തമായി പദ്ധതിക്ക് തുടക്കം കുറിച്ചത്. അസോസിയേഷനിലെ ജലസംഭരണിയും ഉദ്യാനവും മറ്റ് വഴിയോരങ്ങളും പ്രകൃതിക്ക് അനുയോജ്യമായി മാറ്റിയെടുക്കും. ചേവരമ്പലം ഹരിത മണ്ഡപത്തിൽ നടന്ന ചടങ്ങ് ഹരിത മിഷൻ വെസ്റ്റ് മാനേജ്മൻെറ് പ്രോജക്ട് ഡയറക്ടർ ബാബു പറമ്പത്ത് ഉദ്ഘാടനം ചെയ്തു. 2020 മാർച്ച് അവസാനത്തോടെ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിക്കാനാണ് തീരുമാനം. ചടങ്ങിൽ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ശാസ്ത്രജ്ഞൻ ഡോ. ടി.എം. സുരേഷ്, ഗവ. ആർട്സ് കോളജ് പ്രിൻസിപ്പൽ ഡോ. എസ്. ജയശ്രീ, എസ്.ബി.ഐ റിട്ട. ചീഫ് മാനേജർ രാജഗോപാൽ, ശശി എൻ. നായർ തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ പ്രസിഡൻറ് എം.എം. ഇബ്രാഹീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് വേങ്ങേരി സ്വാഗതവും ട്രഷറർ അജിത് കുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.