മരണത്തിൽ വിറങ്ങലിച്ച് ചെക്യാട്

നാദാപുരം: പിഞ്ചുകുട്ടികളുടെയും മാതാവിൻെറയും മരണത്തിൽ വിറങ്ങലിച്ച് ചെക്യാട്. ചെക്യാട്ടെ കെ.കെ.എച്ച് ഹസ്സൻ ഹാ ജിയുടെ മകൾ ഫസ്ന (24), മക്കളായ റിസ നസ്നി (5), ആമിന ഹസ്റിൻ (4) എന്നിവരെയാണ് ഹസ്സൻ ഹാജിയുടെ ഉടമസ്ഥതയിലുള്ള പാറക്കുളത്തിൽ മരിച്ചനിലയിൽ കണ്ടത്. തിങ്കളാഴ്ച രാവിലെ ഒമ്പതര മണിയോടെയാണ് നാടിനെ നടുക്കി മാതാവും രണ്ട് മക്കളും പാറക്കുളത്തിൽ മരിച്ചത്. സമീപവാസിയാണ് മരണത്തോട് മല്ലടിക്കുന്ന രണ്ട് പിഞ്ചുമക്കളെ ആദ്യം കരക്കടുപ്പിച്ചത്. പേക്ഷ ഇവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഫയർഫോഴ്സ് റസ്ക്യൂ ടീമിൻെറ സഹായത്തോടെ മാതാവ് ജസ്നയെ എഴുപതോളം അടി താഴ്ചയിലുള്ള പാറക്കുളത്തിൽനിന്ന് ഏറെ നേരത്തെ പരിശ്രമത്തിനിടെ പുറത്തെടുക്കുകയായിരുന്നു. സ്കൂൾ യൂനിഫോം ധരിച്ച നിലയിലായിരുന്നു രണ്ട് പെൺകുട്ടികളുടെയും മൃതദേഹങ്ങൾ. ഹൈടെക് പബ്ലിക് സ്കൂളിലെ എൽ.കെ.ജി, യു.കെ.ജി വിദ്യാർഥികളായ കുട്ടികളെയുംകൊണ്ട് മാതാവ് ജസ്ന ഓട്ടോയിലാണ് ചെക്യാട് ഉള്ളിപാറയിലെ ക്വാറിയിലെത്തിയത്. ഇവിടെ ഏറെ നേരം കുട്ടികൾക്കൊപ്പം ചെലവഴിച്ചു. സെൽഫി എടുത്തു. പാറക്കൂട്ടങ്ങൾക്ക് സമീപം ഇവർ കുട്ടികളോടൊപ്പം കടല തിന്നതിൻെറ ബാക്കി വെച്ചിട്ടുണ്ട്. സ്വന്തം പിതാവിൻെറ സ്ഥലത്തായതിനാൽ ഇവരെ നേരേത്ത കണ്ടവർക്ക് അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് ഇവർ വെള്ളത്തിൽ ചാടിയതായി വിവരം പുറത്തറിയുന്നത്. ഭർത്താവുമായി സ്വരച്ചേർച്ചയില്ലാതെ ചെക്യാട് പിതാവിൻെറ വീട്ടിലേക്ക് പോന്നതായിരുന്നു ജസ്ന. വിദേശത്തുള്ള ഭർത്താവ് അടുത്തിടെയായി നാട്ടിലാണ്. ബംഗളൂരുവിൽ ടൂറിലായിരുന്ന ഭർത്താവ് തിരിച്ചെത്തിയതോടെ ഞായറാഴ്ച രാത്രി സഹോദരൻ ജസ്നയെയും മക്കളെയും ഭർതൃവീട്ടിലെത്തിച്ച് ഭർതൃവീട്ടുകാരുമായി ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് മടങ്ങുകയും ചെയ്തതായിരുന്നു. രാത്രി വൈകിയാണ് സഹോദരൻ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. ജസ്ന അടുപ്പമുള്ളവർക്ക് ഏറെ പ്രിയങ്കരിയായിരുന്നു. ഇവരുടെ അപ്രതീക്ഷിത വേർപാട് നാട്ടുകാർക്ക് തീരാദുഃഖമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.