പാഠം ഒന്ന് പാടത്തേക്ക്; പന്ത്രണ്ടുകാര​െൻറ നെൽകൃഷി മാതൃകയായി

പാഠം ഒന്ന് പാടത്തേക്ക്; പന്ത്രണ്ടുകാരൻെറ നെൽകൃഷി മാതൃകയായി ഓമശ്ശേരി: ആറാം ക്ലാസ് വിദ്യാർഥിയുടെ കരനെൽകൃഷിക്ക ് നൂറു മേനിയുടെ വിളവ്. പന്ത്രണ്ടുകാരനായ ഓമശ്ശേരി പുത്തൻവീട്ടുപൊയിൽ മുഹമ്മദ് (ചെറിയമോൻ) സീനത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് ബഷീറാണ് വീട്ടുവളപ്പിൽ കരനെൽ കൃഷി ചെയ്ത് വിളവെടുത്തത്. കൃഷി തൽപരനായ ബഷീറിനു സ്കൂളിൽനിന്നും ലഭിച്ച ഉമ ഇനത്തിൽപെട്ട നെല്ലാണ് കൃഷിചെയ്തത്. വിതച്ച് 120 ദിവസം കൊണ്ട് കൊയ്തെടുക്കാനായ നെല്ല് ബഷീറിൻെറ പരിചരണത്തിൽ മികച്ച ഫലം നൽകി. കൊയ്ത്തുത്സവം തിരുവമ്പാടി സേക്രഡ് എച്ച്.എസ്.എസ്. ഹെഡ്മാസ്റ്റർ കെ.എം.സണ്ണി, അധ്യാപകനായ ജെയിംസ് ജോഷി, ഓമശ്ശേരി കൃഷി ഓഫിസർ സാജിദ് അഹ്മദ്, ബന്ധുക്കൾ എന്നിവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പും കൃഷിവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.