കൊടിയത്തൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കാരശ്ശേരിയിൽനിന ്ന് ആരംഭിച്ച് ചുള്ളിക്കാപറമ്പ് വഴി കാരശ്ശേരിയിൽ സമാപിച്ചു. രാവിലെ 6.30ന് ആരംഭിച്ച പോരാട്ട നടത്തത്തിൻെറ ഫ്ലാഗ്ഓഫ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെംബർ ജി. അബ്ദുൽ അക്ബർ ജാഥ ലീഡർ എൻ. ശശികുമാറിന് പതാക നൽകി നിർവഹിച്ചു. സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജാഥ കോഓഡിനേറ്റർ പി.കെ.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.ടി. അശ്റഫ്, എൻ. അബ്ദുൽ സത്താർ, നടുക്കണ്ടി അബൂബക്കർ, സത്യൻ മുണ്ടയിൽ, മുഹമ്മദ് ദിഷാൽ പന്നിക്കോട്, ശരീഫ് കാരശ്ശേരി, ഉമ്മർ തോട്ടത്തിൽ, ഫൈസൽ കുയ്യിൽ, റഹീം വടക്കയിൽ, ബഷീർ ഇല്ലക്കണ്ടി, പി.കെ. റഹ്മത്തുല്ല എന്നിവർ സംസാരിച്ചു. ചാലിൽ സുന്ദരൻ, കെ.കെ. മുഹമ്മദ് ഇസ്ലാഹി, കെ.ഇ. അബ്ദുറസാഖ്, കരീം പുതിയോട്ടിൽ, മുനീഷ് കെ.സി, കെ.പി. അബ്ദുൽ നാസർ, ജി. അബൂബക്കർ, മഞ്ചറ അഹമ്മദ് കുട്ടി, റഷീഫ് കണിയാത്ത്, അനിൽ കല്ലട, ജാഫർ പുതുക്കുടി, എം.ടി. ഖാദർ, കെ.പി. അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.