കോഴിക്കോട്: ആറര നൂറ്റാണ്ടിൻെറ പാരമ്പര്യമുള്ള കോഴിക്കോട്ടെ ഖാദി കുടുംബമായ മൊയ്തീൻ വീട്ടുകാർ മുഖ്യ ഖാദി കെ.വ ി. ഇമ്പിച്ചമ്മദ് ഹാജിയുടെ നേതൃത്വത്തിൽ ഒത്തുചേർന്നു. കുണ്ടുങ്ങൽ എം.എസ്. അബൂ ഹാജി ഹാളിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എം.വി. ഹാറൂൻ റഷീദ് അധ്യക്ഷത വഹിച്ചു. 'കുടുംബം മധുരം മനോഹരം' വിഷയത്തിൽ ഡോ. ഹുസൈൻ മടവൂർ ക്ലാസെടുത്തു. ഖാദി കെ.വി. ഇമ്പിച്ചമ്മദ് ഹാജി പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിജ്ഞ ചൊല്ലി. ജനറൽ കൺവീനർ എം.വി. ഉറൂജ് സ്വാഗതവും എം.വി. അബ്ദുല്ലക്കോയ നന്ദിയും പറഞ്ഞു. ഐ.എം.എ കോഴിക്കോട് ചാപ്റ്റർ നേതൃത്വത്തിൽ ഡോക്ടറോട് ചോദിക്കാം പരിപാടി െഎ.എം.എ ജില്ല സെക്രട്ടറി ഡോ. വേണു ഉദ്ഘാടനം ചെയ്തു. അർബുദം, അലർജി, ശിശുരോഗം, ജനറൽ മെഡിസിൻ മേഖലയിലെ ഡോക്ടർമാർ സംവദിച്ചു. മുതിർന്ന അംഗങ്ങളെ ആദരിക്കൽ ചടങ്ങ് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം കൗൺസിലർ ശ്രീകലയും അഡ്വ. പി.എം. നിയാസും നിർവഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. എം.വി. റംസി ഇസ്മായിൽ സ്വാഗതവും എം.വി. ഹാരിസ് നന്ദിയും പറഞ്ഞു. സമാപനത്തിൽ മാപ്പിള മെഹ്ഫിൽ പരിപാടിയും അരങ്ങേറി. നഗരത്തിലെ 110 ശാഖകളിലുള്ള 600ഓളം പേരാണ് സംഗമത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.