കോഴിക്കോട്: ഭരണഘടന തകർക്കാനുള്ള ബി.ജെ.പി ഭരണകൂട നീക്കത്തെ ചെറുക്കുന്നതിന് ജനകീയ പ്രതിരോധം തീർക്കാൻ ഒറ്റക്കെട്ടായി നിലകൊള്ളുമ്പോൾ, അവയെ രാഷ്ട്രീയ നേട്ടത്തിന് ചൂഷണം ചെയ്യാൻ സി.പി.എം നടത്തുന്ന ശ്രമം അപലപനീയമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ. മുസ്ലിം ലീഗ് സൗത്ത് മണ്ഡലം പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ആവശ്യപ്പെട്ടതു പ്രകാരമാണ് പ്രമേയം അംഗീകരിക്കാൻ പ്രത്യേക നിയമസഭ സമ്മേളനം നടന്നത്. ഇതിനിടെ, എ.കെ.ജി സൻെററിൽ ഇരുന്ന് ചങ്ങല തീർക്കാൻ സ്വന്തമായി പ്രഖ്യാപനം നടത്തിയത് രാഷ്ട്രീയ കളിയാണ്. ഇക്കാര്യം ജനം തിരിച്ചറിയുന്നുണ്ടെന്ന് സി.പി.എം മനസ്സിലാക്കണം. ജനകീയ പ്രതിരോധത്തിൻെറ മറവിൽ പാർട്ടി പരിപാടി അടിച്ചേൽപിക്കാനുള്ള സി.പി.എം തന്ത്രം വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.വി. ഉസ്മാൻ കോയ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.വി. അൻവർ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി, കെ. മൊയ്തീൻകോയ, എം.പി. മൊയ്തീൻ ബാബു, പി.വി. അവറാൻ, പി. സക്കീർ, എ.ടി. മൊയ്തീൻകോയ, പി.ടി. ആലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.