കോൺഗ്രസ് പ്രതിഷേധ സംഗമം

കടലുണ്ടി: ഗോൾവാൾക്കറുടെയും സവർക്കറുടെയും വികലചിന്തകൾ അടിസ്ഥാനമാക്കിയുള്ള മതരാഷ്ട്രത്തിലേക്ക് നമ്മുടെ രാജ ്യത്തെ കൊണ്ടെത്തിക്കുന്നവർക്കെതിരെ ഇപ്പോൾ പ്രതിഷേധരംഗത്തേക്കിറങ്ങിയില്ലെങ്കിൽ നാളെ തടങ്കൽ പാളയങ്ങളിൽ നരകിക്കേണ്ടിവരുന്ന ഭാവിതലമുറയുടെ നിലവിളിക്ക് മറുപടി നൽകാനാകാത്ത അവസ്ഥയിലാകും നമ്മളെന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹെബീഷ്മാമ്പയിൽ അധ്യക്ഷത വഹിച്ചു. പ്രവീൺ ശങ്കരത്ത്, ഹസീബ് അറക്കൽ, പനക്കൽ പ്രേമരാജൻ, നിജേഷ് അരവിന്ദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.