മാങ്കാവ്: സംഘ്പരിവാർ രാഷ്ട്രീയത്തിന് ഹിറ്റ്ലറോടും മുസോളനിയോടും ഗീബൽസിനോടുമാണ് ബന്ധമെന്നും സനാതന ഹിന്ദു ധർമ വുമായി സംഘ്പരിവാറിന് ഒരു ബന്ധവുമില്ലെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. മാങ്കാവിൽ പൗരത്വനിയമ ഭേദഗതിക്കെതിരെ വളയനാട് പൗരാവലി സംഘടിപ്പിച്ച ജനകീയ പ്രതിരോധത്തിൽ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതിക്കെതിരായി നടക്കുന്നത് മുസ്ലിംകളുടെ പ്രതിഷേധമല്ല, ഇന്ത്യയിലെ മതേതരവാദികളുടെ പ്രതിഷേധമാണ്. വിവിധ സ്ഥലങ്ങളിൽനിന്നെത്തിയ റാലികൾ മാങ്കാവ് മൈതാനിയിൽ സമാപിച്ചു. എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. എം.എ. സത്താർ അധ്യക്ഷത വഹിച്ചു. എൻ.ഷംസുദ്ദീൻ എം.എൽ.എ, അഡ്വ. ടി. സിദ്ദീഖ്, പ്രഫ. അബ്ദുൽ വഹാബ്, എൻ.അലി അബ്ദുല്ല, ബഷീർ പട്ടേൽതാഴം, എൻ.സി. മോയിൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. എൽ. രമേശൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.