ഒളവണ്ണ: കേരള ജൈവ കർഷക സമിതി ജില്ല കമ്മിറ്റിയും ഒളവണ്ണ സർവിസ് സഹകരണ ബാങ്കും ചേർന്ന് സംഘടിപ്പിച്ച 'വിഷവിമുക്ത വീട്' ബോധവത്കരണ പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് കെ.കെ. ജയപ്രകാശൻ അധ്യക്ഷതവഹിച്ചു. ജൈവ കർഷക സമിതി ജില്ല വൈസ് പ്രസിഡൻറ് വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു. ബാലകൃഷ്ണൻ ചേനോളി, സദാനന്ദൻ അഭിരാമം എന്നിവർ ക്ലാസ് എടുത്തു. വാർഡ് മെംബർ വി. വിജയൻ, സതീദേവി, എൻ. രജീഷ് എന്നിവർ സംസാരിച്ചു. പാക്കറ്റ് കറിപൗഡറുകൾ, ടൂത്ത് പേസ്റ്റ്, പാക്കറ്റ് പാൽ, ശുചിയാക്കാനുള്ള ലോഷനുകൾ, പ്രാണികളെ കൊല്ലാനുള്ള പൊടികൾ, ചിതൽ നാശിനി, സിമൻറ്, പെയിൻറ്, വാർണിഷ് തുടങ്ങിയവയിലൂടെ വീടുകളിലേക്ക് എത്തുന്ന വിഷങ്ങളെക്കുറിച്ചായിരുന്നു ചർച്ച. പ്ലാസ്റ്റിക്കിനെ പടിക്കുപുറത്തു നിർത്താനുള്ള മാർഗങ്ങൾ, ഭക്ഷണം പാകംചെയ്യാനും വിളമ്പാനും ഉപയോഗിക്കുന്ന പാത്രങ്ങൾ തിരഞ്ഞെടുക്കുന്ന രീതി തുടങ്ങിയവ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.