'രക്തം തരാം, സ്വരാജ്യം തരൂ' വിദ്യാർഥി പ്രതിഷേധം

ഫറോക്ക്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫാറൂഖ് കോളജ് മലയാളം അസോസിയേഷൻ സംഘടിപ്പിച്ച ശ്രദ്ധേയമായി. വിദ്യാർഥികളും അധ്യാപകരും ഭരണഘടനയുടെ ആമുഖം ഉച്ചത്തിൽ ചൊല്ലി തങ്ങളുടെ ചൂണ്ടുവിരലറ്റത്ത് സൂചി കുത്തി പൊടിച്ച രക്തം ഇന്ത്യാ ഭൂപടത്തിൽ പതിച്ചാണ് പ്രതിഷേധിച്ചത്. പ്രതിഷേധ പരിപാടി അസോസിയേഷൻ സെക്രട്ടറി അഭിലാഷ് കൈനിക്കര ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം മേധാവി ഡോ. അസീസ് തരുവണ അധ്യക്ഷത വഹിച്ചു. ആദില തെസ്നി ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. ഖമറുദ്ദീൻ പരപ്പിൽ, ടി. മൻസൂറലി, ഡോ. വി. ഹിക്മത്തുല്ല, നുഹ മറിയം എന്നിവർ സംസാരിച്ചു. എം. ശരണ്യ, വിസ്മയ, വി.എം. ഫസ്മിയ, കാവ്യ, റാഷിദ എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.