പണിമുടക്ക് പ്രചാരണ ജാഥ

ബേപ്പൂർ: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെറ്റോ സംഘടനകൾ സമരരംഗത്ത്. ജനുവരി എട്ടിന് സം സ്ഥാനവ്യാപകമായി നടത്തുന്ന പണിമുടക്കിന് മുന്നോടിയായി സെറ്റോ കോഴിക്കോട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പണിമുടക്ക് പ്രചാരണ ജാഥ മാത്തോട്ടം വനശ്രീയിൽ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ശശികുമാർ കാവാട്ട് ഉദ്ഘാടനം ചെയ്തു. വി.പി. ജംഷീർ അധ്യക്ഷത വഹിച്ചു. സെറ്റോ നേതാക്കളായ പ്രേംനാഥ് മംഗലശ്ശേരി, മധു രാമനാട്ടുകര, വി. വിപീഷ്, കെ. സിദ്ദീഖുൽ അക്ബർ, എം.വി. ബഷീർ, കെ.വി. ബാലകൃഷ്ണൻ, കെ.പി. സുജിത, ടി. ശിവാനന്ദൻ, കെ.എ. സദാശിവൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.