കോഴിക്കോട്: വിദ്യാര്‍ഥി ജനത ലീഡേഴ്‌സ് മീറ്റിന് തുടക്കമായി. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന സമ്മ േളനം ജനതാദള്‍ സംസ്ഥാന പ്രസിഡൻറ് ജോണ്‍ ജോണ്‍ ഉദ്ഘാടനം ചെയ്തു. പന്തീരങ്കാവിൽ അറസ്റ്റ് ചെയ്യപ്പെട്ട താഹയും അലനും പിണറായി ഭരണകൂട ഭീകരതയുടെ ഇരകളാണെന്ന് ജോൺ ജോൺ പറഞ്ഞു. അനീതിക്കെതിരെ പ്രതികരിക്കേണ്ടവരാണ് വിദ്യാര്‍ഥികള്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് ശേഷം വിദ്യാര്‍ഥികള്‍ അണിനിരന്നത് അടിയന്തരാവസ്ഥക്ക് എതിരെയായിരുന്നു. ഇപ്പോള്‍ ഇന്ത്യയിലങ്ങോളമിങ്ങോളം അനീതിക്കെതിരെ വിദ്യാര്‍ഥികള്‍ പോരാടുകയാണെന്നും അത് തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും. യോഗത്തില്‍ വിദ്യാര്‍ഥി ജനത സംസ്ഥാന പ്രസിഡൻറ് കെ.കെ. സെനില്‍ റാഷി അധ്യക്ഷത വഹിച്ചു. പി. റംഷാദ്, സി.പി. നരേന്ദ്രനാഥ്, കെ.ടി. അഫ്‌സല്‍, അഖിൽ നെല്ലാച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.