ലൈഫ്​: കോർപറേഷൻതല ഉപഭോക്തൃ സംഗമം ഒമ്പതിന്​

കോഴിക്കോട്: കോർപറേഷൻതല ലൈഫ്/പി.എം.എ.വൈ വീട് നിർമാണം പൂർത്തീകരിച്ച ഗുണഭോക്താക്കളുടെ കുടുംബസംഗമം ജനുവരി ഒമ് പതിന് രാവിലെ 10ന് ടാഗോർ ഹാളിൽ നടക്കും. ലൈഫ്/പി.എം.എ.വൈ പദ്ധതിപ്രകാരം 2590 ഗുണഭോക്താക്കളാണുള്ളത്. ഇതിനോടകം 2363 പേർക്ക് വീട് നിർമാണത്തിന് തുക അനുവദിച്ചു. ഇതിൽ 1000 പേർ പൂർത്തീകരിച്ചു. കുടുംബസംഗമം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. കുടുംബസംഗമത്തോടനുബന്ധിച്ച് കൃഷി വകുപ്പ്, സാമൂഹിക നീതി വകുപ്പ്, ഐ.ടി വകുപ്പ്, വ്യവസായ വകുപ്പ്, ക്ഷീരവകുപ്പ്, ആരോഗ്യവകുപ്പ്, ശുചിത്വമിഷൻ, ലീഡ് ബാങ്ക് എന്നീ മേഖലകളുമായി ബന്ധപ്പെട്ട് സേവനങ്ങൾ നൽകുന്നതിന് സംഗമവേദിയിൽ കൗണ്ടറുകൾ ഉണ്ടാക്കും. കൗണ്ടറുകളിൽ റേഷൻ കാർഡ്, ആധാർകാർഡ്, ഗ്യാസ് കണക്ഷൻ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, വാർധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞവർക്ക് അവിവാഹിത പെൻഷൻ, കർഷകത്തൊഴിലാളി പെൻഷൻ, ബാങ്ക് അക്കൗണ്ട് എന്നിവക്ക് ആവശ്യമായ അപേക്ഷ സ്വീകരിക്കുന്നതും ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയിൽ തിരുത്തലുകൾ വരുത്തുന്നതിന് ആവശ്യമായ അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്നതുമാണ്. അപ്പപ്പോൾ തീർപ്പാക്കാൻ കഴിയുന്നത് അവിടെ വെച്ചുതന്നെ തീർപ്പാക്കും. ബാക്കിയുള്ളവ തുടർന്ന് തീർപ്പാക്കും. കുടുംബസംഗമത്തിൽ പങ്കെടുക്കുന്ന ഗുണഭോക്താക്കൾക്ക് ചില പ്രത്യേക ആനുകൂല്യങ്ങളും നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. 125 രൂപ അടച്ചാൽ അഞ്ചിനം ഫലവൃക്ഷ തൈകൾ, 500 രൂപ അടച്ചാൽ 100 കുറ്റിമുല്ല തൈ, 300 രൂപ അടച്ചാൽ തൈകളോട് കൂടിയ 15 ഗ്രോബാഗ് എന്നിവ സംഗമസ്ഥലത്തുവെച്ചുതന്നെ വിതരണം ചെയ്യും. ലൈഫ്/പി.എം.എ.വൈ ആനുകൂല്യം കൈപ്പറ്റിയ മുഴുവൻപേരും കുടുംബ സംഗമത്തിൽ പങ്കെടുക്കണമെന്ന് കോർപറേഷൻ സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.