ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

ഈങ്ങാപ്പുഴ: താമരശ്ശേരി ചുരം ഒന്നാം വളവിനടുത്ത് കൂന്തളം തേര് ബസ്സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട കാർ കൊക് കയിലേക്ക് മറിഞ്ഞു. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ ഏട്ടരയോടെയാണ് സംഭവം. മീനങ്ങാടിയിൽനിന്ന് വരുകയായിരുന്ന കാർ റോഡിലെ കുഴി ഒഴിവാക്കാൻ വെട്ടിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂഴിക്കൽ സ്വദേശികളായ കെ.വി. ഹൗസിൽ അഷ്റഫ് (62), മകൻ അൽത്താഫ് (33), വലിയുമ്മ കദീജ (73) എന്നിവർക്കാണ് പരിക്കേറ്റത്. അടിവാരം ട്രാഫിക് പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്നാണ് കാറിൽനിന്ന് ഇവരെ പുറത്തെടുത്ത് ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.