ചേളന്നൂര്‍: സ്‌കൂളിലേക്കു പോയ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ കാണാതായതായി പരാതി. എന്‍.ജി.ഒ ക്വാർട്ടേഴ്‌സ് ഹയര്‍സെക് കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയും ചേളന്നൂര്‍ എട്ടേരണ്ട് വെള്ളപ്പാലിമീത്തല്‍ ഹനീഫയുടെ മകനുമായ വി.എം. നൂര്‍മുബാറക്കി (തനു - 17)നെയാണ് മൂന്നാം തീയതി രാവിലെ മുതല്‍ കാണാതായത്. ബന്ധുവിൻെറ പരാതിയില്‍ ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചെലവൂരിലുളള ബന്ധു വീട്ടില്‍ നിന്നുമാണ് മൂന്നിന് രാവിലെ നൂര്‍മുബാറക് സ്‌കൂളിലേക്ക് പോകുന്നത്. മൂഴിക്കല്‍ ആറേമൂന്ന് ബസ് സ്റ്റോപ്പില്‍ ബന്ധു ബൈക്കില്‍ ഇറക്കി കൊടുത്തെങ്കിലും വിദ്യാര്‍ഥി സ്‌കൂളില്‍ എത്തിയിട്ടില്ല. സ്‌കൂള്‍ യൂനിഫോമായ റോസ് ഷര്‍ട്ടും കറുത്ത പാൻറുമാണ് കാണാതാവുമ്പോള്‍ ധരിച്ചത്. 178 സെ.മി ഉയരം, വെളുത്ത നിറം, തടിച്ച ശരീരം, വലതു കൈത്തണ്ടയില്‍ കറുത്ത വലിയ മറുകുമുണ്ട്. വിവരം ലഭിക്കുന്നവര്‍ ചേവായൂര്‍ സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍: 0495-2371403.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.