ട്രാഫിക്, ലഹരിവിരുദ്ധ ബോധവത്​കരണ ക്ലാസ് നടത്തി

കോഴിക്കോട്: ഫ്രാൻസിസ് റോഡ് ഇടിയങ്ങര സൗത്ത് െറസിഡൻറ്സ് അസോസിയേഷൻ കുടുംബസംഗമത്തോടനുബന്ധിച്ച് ട്രാഫിക്, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. കുണ്ടുങ്ങൽ ബറാമി ഹാളിൽ നടന്ന ചടങ്ങിൽ ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫിസർ എ.എസ്.ഐ എ.കെ. ശ്രീകുമാർ ക്ലാസെടുത്തു. കൗൺസിലർ സി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. അസ്ലം അധ്യക്ഷത വഹിച്ചു. കെ.എം. നിസാർ, എം.പി. കോയട്ടി എന്നിവർ സംസാരിച്ചു. സ്പോർട്‌സ് ഇനങ്ങളിൽ മികവുപുലർത്തിയ കുട്ടികൾക്ക് സമ്മാനദാനം നടത്തി. കുട്ടികളുടെ കലാപരിപാടികളും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.