കക്കോടി: കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവ് സഹായം തേടുന്നു. ബദിരൂര്‍ കമ്മിളി പരേതനായ വാസുക്കുറുപ്പിൻെറ മകന്‍ ജിനീഷ് (കുട്ടന്‍ -39) ആണ് സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. ഭാര്യയും പിഞ്ചുമകളും രോഗിയായ അമ്മയുമടങ്ങുന്ന കുടുംബത്തിന് ഭാരിച്ച ചികിത്സ െചലവ് താങ്ങാന്‍ കഴിയുന്നില്ല. നാട്ടുകാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് മെംബര്‍ പി. ഉണ്ണികൃഷ്ണന്‍ കണ്‍വീനറും കെ. സുരേഷ് ചെയര്‍മാനും ടി.കെ. അഭിലാഷ് ട്രഷററുമായ സഹായ സമിതി രുപവത്കരിച്ചു. ഇന്ത്യന്‍ ഓവര്‍സിസ് ബാങ്ക് മാവൂര്‍ റോഡ് ശാഖയില്‍ 141101000006725 നമ്പറില്‍ 'ജിനീഷ് ചികിത്സ സഹായ കമ്മിറ്റി'യുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ് IOBA0001411. ഫോണ്‍: 9946576526.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.