കോഴിക്കോട്: അഞ്ചുലക്ഷം രൂപയുടെ ഒാഹരിയെടുക്കുന്നവർക്ക് സൗജന്യം ഹോം കെയർ സേവനവുമായി ജില്ല സഹകരണ ആശുപത്രി. ആശുപത്രിയുടെ 20 കിലോമീറ്റർ ചുറ്റളവിലുള്ള 50 പേർക്കാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ പ്രയോജനം ലഭ്യമാവുകയെന്ന് പ്രസിഡൻറ് പ്രഫ. പി.ടി. അബ്ദുൽ ലത്തീഫ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 60 വയസ്സ് പിന്നിട്ട ഒാഹരി ഉടമകൾക്കോ നോമിനികൾക്കോ ഇൗ സൗകര്യം പ്രയോജനപ്പെടുത്താം. ആവശ്യപ്പെടുന്നപക്ഷം മാസത്തിൽ രണ്ടുതവണ വീടുകളിൽ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കും. ഹോം കെയർ സേവനത്തിനൊപ്പം ഒാഹരി ഉടമകൾക്കും നോമിനികൾക്കും ആശുപത്രിയിലെ എല്ലാ ഡോക്ടർമാരുടെയും പരിശോധനയും സൗജന്യമാണ്. കൂടാതെ വർഷത്തിൽ ജനറൽ ഹെൽത്ത് ചെക്കപ്പും ഏർപ്പെടുത്തി. കിടത്തി ചികിത്സ ആവശ്യമാകുന്ന പക്ഷം 2.50 ലക്ഷം രൂപയുടെ ഇളവും പ്രതിവർഷം ലഭിക്കും. മുറിവാടക, എം.ആർ.െഎ, സി.ടി സ്കാൻ, ആൻജിയോ പ്ലാസ്റ്റി, ലാബ് പരിശോധന തുടങ്ങിയവയിലാണ് ഇളവ്. ഒരുലക്ഷത്തിനും അതിന് മുകളിലും ഒാഹരി എടുക്കുന്നവർക്ക് ആനുകൂല്യങ്ങൾ ആവശ്യമില്ലാത്തപക്ഷം ചികിത്സാചെലവിനത്തിൽ നിശ്ചിത തുക നൽകുകയും ചെയ്യും. ഫെബ്രുവരി 15 വരെയാണ് ഒാഹരി സമാഹരണം. ൈവസ് പ്രസിഡൻറ് വാളക്കട ബാലകൃഷ്ണൻ, സെക്രട്ടറി എ.വി. സന്തോഷ്, ഡയറക്ടർമാരായ കെ.കെ. ലതിക, രേണുകാദേവി, ടി.സി. ബിജുരാജ്, സനാഫ് പാലക്കണ്ടി, അഡ്വ. കെ. ജയരാജ്, എ.കെ. രമേശ് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.