ഗാന്ധി സ്മൃതി

മേപ്പയ്യൂർ: ജില്ല ലൈബ്രറി കൗൺസിൽ വാർഷിക പദ്ധതിയുടെ ഭാഗമായി കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയം കണ്ണോത്ത് യു.പി സ്കൂളുമായി സഹകരിച്ച് ഗാന്ധി സ്മൃതി നടത്തി. കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ. ഷിജു ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം ജില്ല അസി. കോഓഡിനേറ്റർ വി.എം. അഷറഫ് മുഖ്യപ്രഭാഷണം നടത്തി. കെ.എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഗാന്ധി ക്വിസ് മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ സാബിറ നടുക്കണ്ടി നിർവഹിച്ചു. ഷിജു കാവിൽ ഗാന്ധിയെ കുറിച്ചുള്ള വരകൾ പരിചയപ്പെടുത്തി. പി. ശ്രീജിത്ത്, വി.പി. സദാനന്ദൻ, സി.എം. വിനോദ്, ടി. ബിജു, കെ. അബ്ദുറഹിമാൻ, സി. അനുഷ, ടി. അംന, ഇ.എം. നാരായണൻ, ഡെലീഷ് ഹിൽവ്യൂ, വി.കെ. സഫീറ, എൻ.എം. ഷൈമ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.