നന്തിബസാർ: ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതിബിൽ പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി ഇരുപതാം െെമൽ സമന്വയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം പാലൂർപള്ളി, ആമ്പിച്ചിക്കാട് തുടങ്ങിയ സ്ഥലങ്ങൾചുറ്റി തേമൻന്തോടു വയലിൽ സമാപിച്ചു. വാർഡ് മെംബർ കെ. ജീവാനന്ദൻ അധ്യക്ഷതവഹിച്ചു. സിനിമ, സീരിയൽ നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. സിനിമ പ്രവർത്തകൻ എസ്.ആർ. ഖാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുഞ്ഞബ്ദുല്ല തിക്കോടി, കെ. ജീവാനന്ദൻ, ഇസ്മായിൽ ഇൻഷ, തഖ്‌വ മൊയ്തുഹാജി, തണ്ടോറ ഹംസ, സനൽകുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.