കക്കോടി: ചെറുകുളം-ചെലപ്രം റോഡിൻെറ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കക്കോടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടൂപാടം സ്കൂൾ താഴത്ത് പ്രതിഷേധ ധർണ നടത്തി. ഒമ്പതുമാസമായി തുടങ്ങിയ റോഡിൻെറ നവീകരണപ്രവൃത്തി ഇത്രയും ദിവസമായിട്ടും എവിടെയും എത്താത്ത അവസ്ഥയിലാണ് ഉള്ളത്. അധികൃത അനാസ്ഥമൂലം വാഹനം കടന്നുപോയാൽ പരിസരം ഒന്നാകെ പൊടിപടലങ്ങളെക്കൊണ്ട് നിറയുന്ന അവസ്ഥയാണ്. പ്രതിഷേധം കരുണാകരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. കക്കോടി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് അറോട്ടിൽ കിഷോർ അധ്യക്ഷതവഹിച്ചു. എലത്തൂർ നിയോജകമണ്ഡലം യു.ഡി.എഫ് കൺവീനർ ഹമീദ് മാസ്റ്റർ, കെ. സോമനാഥൻ, ഇ.എം. ഗിരീഷ് കുമാർ, ജയകൃഷ്ണൻ മാസ്റ്റർ, എം.കെ. പ്രഭാകരൻ, എൻ.പി. ബിജേഷ്, എം.കെ. രാഘവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.