കിണാശ്ശേരി: കിണാശ്ശേരി-മണാക്കടവ് റോഡിന് കെ.കെ. അറമുഖൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. കൗൺസിലർ കെ.ടി. ബീരാൻകോയ അധ്യക്ഷത വഹിച്ചു. അറുമുഖൻെറ കുടുംബാംഗങ്ങൾ സംഭാവന ചെയ്ത വീൽചെയർ, ശവസംസ്കാര ആവശ്യത്തിനുള്ള സ്റ്റീൽ ബെഞ്ച്, ഒരുമ ആംബുലൻസിനുള്ള സഹായം തുടങ്ങിയവയുടെ വിതരണം മേയർ നിർവഹിച്ചു. കൗൺസിലർമാരായ ഷിംന, മനക്കൽ ശശി, സി. കൃഷ്ണൻകുട്ടി, മേച്ചേരി ബാബുരാജ്, ടി. മുഹമ്മദ് അശ്റഫ്, എം.കെ.എം. കുട്ടി, ടി.വി. ഉണ്ണികൃഷ്ണൻ, എൻ. ഇസ്മായിൽ, മഹ്റൂഫ് മണലൊടി, സി.പി. അബ്ദുൽ ഗഫൂർ, ടി.പി. ഹരിഹരൻ എന്നിവർ സംസാരിച്ചു. പ്രഫ. പി. ബഷീർ അഹമ്മദ് സ്വാഗതവും ഒ. മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.