മാവൂർ: മുൻവർഷത്തേതുപോലെ അയ്യപ്പൻ വിളക്ക് മഹോത്സവത്തിന് മുസ്ലിം ലീഗ് പ്രവർത്തകർ സ്വീകരണമൊരുക്കി. ചെറൂപ്പ ശ്രീ അയ്യപ്പ സേവാസംഘത്തിൻെറ നേതൃത്വത്തിൽ നടന്ന പാലക്കൊമ്പ് എഴുന്നള്ളത്തിന് സ്വീകരണമൊരുക്കുകയും സ്ഥലത്തെത്തിയവർക്ക് ശീതളപാനീയങ്ങൾ വിതരണം നടത്തുകയും ചെയ്തു. കഴിഞ്ഞ വർഷവും സ്വീകരണമൊരുക്കുകയും സംഭാരം വിതരണം നടത്തുകയും ചെയ്തിരുന്നു. ചെറൂപ്പയിൽ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്റസ കമ്മിറ്റി സംഘടിപ്പിച്ച നബിദിന റാലിയിൽ പങ്കെടുത്തവർക്ക് ചെറൂപ്പ ശ്രീ അയ്യപ്പ സേവാസംഘം മധുരം നൽകിയിരുന്നു. എ.കെ. മുഹമ്മദലി, യു.എ. ഗഫൂർ, ടി. ഉമ്മർ, ടി.കെ. അബ്ദുല്ലക്കോയ, പി. പരീക്കുട്ടി, കെ.എം. ബഷീർ, എ.പി. ഉസ്മാൻ, യു. അസീസ്, കെ.എം. അബ്ദുല്ല, സുരേഷ് മാവൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.