മാവൂർ: വർഷങ്ങളായി വാടകക്കെട്ടിടത്തിൽ ഒതുങ്ങിക്കൂടുന്ന കൽപള്ളി പാടത്തുംകണ്ടി അംഗൻവാടിക്ക് സ്വന്തം കെട്ടിടത്തിന് മുറവിളി ഉയരുന്നു. 2007 ജനുവരി ഒന്നിന് പ്രവർത്തനമാരംഭിച്ച അംഗൻവാടി 13 വർഷം പൂർത്തിയാകുേമ്പാഴും അസൗകര്യങ്ങൾ നിറഞ്ഞ വാടകക്കെട്ടിടത്തിലാണ്. നിലവിൽ 12 കുട്ടികളും രണ്ട് ജീവനക്കാരുമാണ് അംഗൻവാടിയിലുള്ളത്. പല വാടകക്കെട്ടിടങ്ങളിൽ മാറിമാറി പ്രവർത്തിച്ച് ഇപ്പോൾ പഴയൊരു വീടിൻെറ വരാന്തയിലും ഒരുമുറിയിലുമാണ് പ്രവർത്തിക്കുന്നത്. നിന്നുതിരിയാൻ ഇടമില്ലാത്തവിധമാണ് ഇവിടെ പ്രവർത്തനം. ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്നതും കൗമാരക്കാർക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള ധാന്യം വിതരണം ചെയ്യുന്നതും ഇവർക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസ് നടത്തുന്നതുമെല്ലാം വരാന്തയിലാണ്. കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലംപോലും ഇവിടെയില്ല. ഇതിനുമുന്നിൽ പൊതുമരാമത്ത് വകുപ്പിൻെറ ഉടമസ്ഥതയിൽ രണ്ട് ഏക്കറിലധികം സ്ഥലമുണ്ട്. അംഗൻവാടിക്കാവശ്യമായ സ്ഥലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത്, ജില്ല അധികൃതർ, ജനപ്രതിനിധികൾ തുടങ്ങിയവർക്ക് പലതവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. സ്ഥലം ലഭ്യമാക്കിയാൽ നിർമാണത്തിനാവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് േബ്ലാക്ക് പഞ്ചായത്ത് മെംബർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.