പെരുമണ്ണ: രണ്ട് വർഷത്തോളമായി വെളിച്ചമണഞ്ഞ പെരുമണ്ണ ബൈപ്പാസിൽ തെരുവ് വിളക്കുകൾ കത്തിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ്സ് സേവാദൾ കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. രാത്രി കടകൾ അടക്കുന്നതോടെ റോഡ് ഇരുട്ടിലാവുകയും മദ്യപരുടെയും മയക്ക് മരുന്ന് വിപണനത്തിേൻറയും കേന്ദ്രമായി ഇവിടം മാറുന്നതായി ആക്ഷേപമുണ്ട്. കുന്ദമംഗലം മണ്ഡലം സേവാദൾ ചെയർമാൻ ചെറുകയിൽ മുരളി പ്രകടനം ഉദ്ഘാടനം ചെയ്തു. കെ.ഇ. റിയാസ് അധ്യക്ഷതവഹിച്ചു. ഷമീം പക്സാൻ, എം.എ. പ്രഭാകരൻ, കെ.സി. രാജേഷ്, ഹരിദാസ് പെരുമണ്ണ, മുജീബ് പുനത്തിൽ, കെ.സി.എം. ഷാഹിം, കെ.ഇ. മുഹമ്മദ് ഫൈസൽ, ടി.കെ. സിറാജുദ്ദീൻ, കെ. മൊയ്തീൻ, ജെറിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.