ഫറോക്ക്: 'വിശ്വശാന്തിക്ക് മതവിദ്യ' പ്രമേയത്തിൽ ഈ മാസം 27, 28, 29 തീയതികളിൽ കൊല്ലം കെ.ടി. മാനു മുസ്ലിയാർ നഗറിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ അറുപതാം വാർഷിക മഹാസമ്മേളന പ്രചാരണാർഥം ഫറോക്ക് റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ കമ്മിറ്റി നടത്തുന്ന പദയാത്ര തിങ്കളാഴ്ച ഫറോക്ക് മണ്ണാർപാടത്തുനിന്ന് ആരംഭിച്ച് ചാലിയത്ത് സമാപിക്കും. എ.പി. മുഹമ്മദലി ഫൈസി (ക്യാപ്റ്റൻ), പി. മോയിൻകുട്ടി ദാരിമി, കെ.സി. റാസിഖ് യമാനി (വൈസ് ക്യാപ്റ്റൻ), പി. ഹസൈനാർ ഫൈസി (ഡയറക്ടർ), കെ. മൂസ മാഹിരി (അസിസ്റ്റൻറ്), കെ. അബ്ദുൽ കരീം മാഹി (കോഓഡിനേറ്റർ), പി.പി. സിറാജ് ഫൈസി (അസി. കോഓഡിനേറ്റർ), കെ.എം. മുസ്തഫ മാഹിരി, വി.ടി. അശ്റഫ് മുസ്‌ലിയാർ (മീഡിയ) എന്നിവർ ജാഥയെ നയിക്കും. വൈകീട്ട് നാലിന് എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി പതാക കൈമാറും. പദയാത്ര പൊതുസമ്മേളനത്തോടെ 5.30ന് ചാലിയത്ത് സമാപിക്കും. സമാപന പൊതുസമ്മേളനം എസ്കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് മുസ്തഫ അശ്റഫി കക്കുപ്പടി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.