കർഷകസംഘം പ്രതിനിധിസമ്മേളനം തുടങ്ങി

കുന്ദമംഗലം: കേരള കർഷകസംഘം കോഴിക്കോട് ജില്ല സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തിന് കുന്ദമംഗലത്ത് ആവേശോജ്ജ്വല തുടക്കം. ജില്ല പ്രസിഡൻറ് കെ.പി. കുഞ്ഞഹമ്മദ്കുട്ടി സമ്മേളന നഗരിയിൽ പതാക ഉയർത്തി. അഖിലേന്ത്യ കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗം കെ.എൻ. ബാലഗോപാൽ ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡൻറ് കെ.പി. കുഞ്ഞഹമ്മദ്കുട്ടി അധ്യക്ഷതവഹിച്ചു. ബാബു പറശ്ശേരി രക്തസാക്ഷിപ്രമേയവും എം. മെഹബൂബ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി പി. വിശ്വൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന വൈസ് പ്രസിഡൻറ് ജോർജ് മാത്യു സംഘടന റിപ്പോർട്ടും ട്രഷറർ എം. മെഹബൂബ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ബേബി ജോൺ, പി.എൻ. ഇസ്മയിൽ എന്നിവർ സംസാരിച്ചു. കർഷക ക്ഷേമനിധി നിയമം പാസാക്കിയ എൽ.ഡി.എഫ് സർക്കാറിനെ അഭിനന്ദിക്കുന്ന പ്രമേയം ജോർജ് എം. തോമസ് എം.എൽ.എ അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ഇ. വിനോദ് കുമാർ സ്വാഗതം പറഞ്ഞു. പ്രതിനിധിസമ്മേളനം ഞായറാഴ്ച രാവിലെ തുടരും. ഞായറാഴ്ച വൈകീട്ട് നാലിന് എം. കേളപ്പൻ നഗറിൽ കർഷകരുടെ പ്രകടനവും പൊതുസമ്മേളനവും നടക്കും. വൈകീട്ട് അഞ്ചിന് വൈദ്യുതിമന്ത്രി എം.എം. മണി പൊതുസമ്മേളനം ഉദ്ഘാടനംചെയ്യും. കെ.എൻ. ബാലഗോപാൽ, ബേബി ജോൺ, പി. മോഹനൻ എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.