െഡ്രയ്നേജ് സ്ഥാപിക്കാൻ പ്ലാൻ തയാറാക്കി അധികൃതർക്ക് നൽകി ഫറോക്ക്: വെള്ളമൊഴുകി പോകാൻ ഓട നിർമിക്കാതെ നടക്കുന് ന റോഡ് നവീകരണത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. ഫറോക്ക് പഴയപാലം മുതൽ പഴയ മത്സ്യമാർക്കറ്റ് വരെയുള്ള ഓൾഡ് എൻ.എച്ച് റോഡാണ് ഉയർത്തി നവീകരിക്കുന്നത്. െഡ്രയ്നേജ് നിർമിക്കാതെ റോഡ് ഉയർത്തി നവീകരിക്കുന്നതിനാൽ ഫറോക്ക് ടൗണാകെ വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയാണ്. കഴിഞ്ഞദിവസം പെയ്ത ഒറ്റ മഴക്കുതന്നെ റെയിൽവേ കോമ്പൗണ്ട്, വാണിജ്യ കെട്ടിടങ്ങൾ, ആരാധനാലയങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. റോഡ് നവീകരിക്കുന്നതിലൂടെ ജലത്തിൻെറ ഒഴുക്ക് തന്നെ ഗതിമാറുകയാണ്. പഴയ എൻ.എച്ച് റോഡിലെ ഉയർന്ന ഭാഗമായ ജി.ജി.വി.എച്ച്.എസ് മെയിൻ ഗേറ്റ് തൽ താഴ്ന്ന പ്രദേശമായ ബാങ്കമാൾ വരെ റോഡ് നവീകരിക്കുന്നതിനായി രണ്ട് അടിയാണ് ഉയർത്തിയിരിക്കുന്നത്. എന്നാൽ, താഴ്ന്ന ഭാഗമായ ബാങ്ക് മാൾ മുതൽ പഴയ പാലം വരെ വടക്കു ഭാഗത്തെ ഒരിഞ്ചുപോലും റോഡ് ഉയർത്തിയിട്ടില്ല. അശാസ്ത്രീയമായി റോഡ് നവീകരണം വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നതാണെന്നാണ് ആരോപണം. റോഡ് നവീകരണത്തിനൊപ്പം െഡ്രയ്നേജ് നിർമാണവും പൂർത്തിയാക്കണമെന്ന് കേരള വ്യാപാരി വ്യാവസായി ഏകോപന സമിതി ഫറോക്ക് യൂനിറ്റ് കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. െഡ്രയ്നേജ് നിർമാണത്തിന് വ്യാപാരികൾ എതിരാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഭാരവാഹികളായ എം. മമ്മുണ്ണി, എ. അനൂപ്, കെ. അബ്ദുൽ നാസർ, എം.കെ. അബൂബക്കർ, എം. അബ്ദുൽ നാസർ, പി. അനിഷാസ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.