ചെറൂപ്പ ആശുപത്രിയിൽ കിടത്തിച്ചികിത്സ േബ്ലാക്ക് തുറന്നു

മാവൂർ: മെഡിക്കൽ കോളജിൻെറ ഹെൽത്ത് യൂനിറ്റായ ചെറൂപ്പ ആശുപത്രിയിൽ 1.13 കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ കിടത്തിച്ചികിത്സ േബ്ലാക്കിൻെറ ഉദ്ഘാടനം എം.കെ. രാഘവൻ എം.പി നിർവഹിച്ചു. 14.5 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന പുതിയ അഡ്മിനിസ്ട്രേഷൻ േബ്ലാക്കിൻെറ തറക്കല്ലിടൽ രമ്യ ഹരിദാസ് എം.പി നിർവഹിച്ചു. ഫാർമസി േബ്ലാക്കിൻെറ ഉദ്ഘാടനം പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. വിപുലീകരിച്ച ലാബ് യു.സി. രാമൻ ഉദ്ഘാടനംചെയ്തു. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉപഹാരസമർപ്പണം നിർവഹിച്ചു. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ ഹെഡ് ബീന, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷന്മാരായ ത്രിപുരി പൂളോറ, ടി.കെ. റംല, കെ.പി. അബ്ദുറഹ്മാൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ. കവിത ഭായ്, കെ.സി. വാസന്തി വിജയൻ, കെ. ഉസ്മാൻ, ബ്ലോക്ക് അംഗങ്ങളായ രവികുമാർ പനോളി, കെ.എം. അപ്പുകുഞ്ഞൻ, ഗ്രാമപഞ്ചായത്ത് മെംബർമാരായ യു.എ. ഗഫൂർ, എം. സുനിൽകുമാർ, സിവിൽ സർജൻ ഡോ. കെ.എം. ഇബ്രാഹിം, അസി. സർജൻ ഡോ. ജയരാജ്, വി.കെ. റസാഖ്, വി.എസ്. രഞ്ജിത്, ടി. മുഹമ്മദലി, കെ.സി. വത്സരാജ്, രമേശ് ബാബു, പി.പി. മുരളീധരൻ, ടി. അബ്ദുൽ മജീദ്, സൂര്യപ്രഭ എന്നിവർ സംസാരിച്ചു. േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജി മുപ്രമ്മൽ സ്വാഗതവും അഡ്മിനിസ്ട്രേറ്റിവ് മെഡിക്കൽ ഓഫിസർ ബിൻസു വിജയൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.