ചാലിയം: ക്ഷുദ്രജീവി ഭീഷണിയുണ്ടാകാത്ത വിധം വട്ടപ്പറമ്പ് കടലുണ്ടി ഗവ. എൽ.പി സ്കൂളും പരിസരവും വൃത്തിയാക്കി. ക്ലാസ് മുറികൾക്ക് പുറമെ പറമ്പിലെ പൊത്തുകൾ, എലിമാളങ്ങൾ, മതിൽ വിടവുകൾ തുടങ്ങിയവ അടച്ച് സുരക്ഷിതമാക്കി. പ്രധാനാധ്യാപകൻ റഷീദ് ഒളവണ്ണ, പി.ടി.എ പ്രസിഡൻറ് ടി. നൗഷാദ്, എസ്.എം.സി. ചെയർപേഴ്സൻ സി. ദീപ, മദർ പി.ടി.എ പ്രസിഡൻറ് ജംഷീന, കെ. സാജിത, ഹസീന, ശോഭ പ്രമോദ്, നൂർജഹാൻ, പ്രമീള, വിജയലക്ഷ്മി, അധ്യാപകരായ എം.എസ്. റഹീമ, എൻ. ശാന്തി, കെ. റജീന എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.