കുന്ദമംഗലം: കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർഥികളുടെ സമ്പൂർണ കുടുംബസംഗമം സംഘടിപ്പിച്ചു. പഠനപ്രചോദനം, പരീക്ഷ പരിശീലനം, കൗൺസലിങ്, ആസ്വാദനം എന്നിവക്ക് വിദഗ്ധർ നേതൃത്വം നൽകി. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് സംഗമം ഉദ്ഘാടനം ചെയ്തു. വിജയപഥം കൈപുസ്തകം ഗ്രാമപഞ്ചായത്ത് മെംബർ പടാളിയിൽ ബഷീർ സ്കൂൾ ലീഡർ സയ്യിദ് മുഹമ്മദ് ഫഹീമിന് നൽകി പ്രകാശനം ചെയ്തു. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികൾക്ക് സ്വർണമെഡൽ വിതരണം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡൻറ് അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. കെ. അബ്ദുൽ കലാം, സുനിൽ ദേവദത്തം, ജോസഫ് ടി.ജെ, നിയാസ് ചോല, ഡോ. യു.കെ. ഷെരീഫ് തുടങ്ങിയവർ നേതൃത്വം നൽകി. പ്രധാനാധ്യാപകൻ പി. അബ്ദുന്നാസർ സ്വാഗതവും സി.പി. ഫസൽ അമീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.