നീന്തൽ പരിശീലന കേന്ദ്രം യാഥാർഥ്യമായില്ല

ജെ.ഡി.ടി ഹൈസ്കൂളിൽ പദ്ധതി നടപ്പാവാത്തത് ഫണ്ട് കൈപ്പറ്റിയ ഏജൻസി പ്രവൃത്തി ഉപേക്ഷിച്ചതിനാൽ കോഴിക്കോട്: കായിക യുവജനകാര്യ വകുപ്പിൻെറ ആഭിമുഖ്യത്തിൽ വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം ഹൈസ്കൂളിൽ വിഭാവനം ചെയ്ത നീന്തൽ പരിശീലന കേന്ദ്രം വർഷങ്ങൾ കഴിഞ്ഞിട്ടും യാഥാർഥ്യമായില്ല. സ്കൂൾ ഗ്രൗണ്ടിൻെറ ഗെയിറ്റിനോട് ചേർന്നാണ് പദ്ധതി വിഭാവനം ചെയ്തത്. സർക്കാറിൽനിന്നും തുക കൈപ്പറ്റിയ പുണെയിലെ ഏജൻസി പാതിവഴിയിൽ പ്രവൃത്തി ഉപേക്ഷിച്ചതാണ് വിനയായത്. 2014 -15 സാമ്പത്തിക വർഷം ജെ.ഡി.ടി ഉൾപ്പെടെ സംസ്ഥാനത്തെ നാല് വിദ്യാലയങ്ങളിൽ 'സ്വിം ആൻഡ് സർെവെവ്' പദ്ധതിയിൽ പൂളുകൾ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും പരിശീലനം നൽകുന്നതിനുമായി 25 ലക്ഷം രൂപ വീതം മൊത്തം ഒരുകോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. തുടർന്ന് പദ്ധതി നടപ്പാക്കുന്നതിന് പുണെ രാഷ്ട്രീയ ലൈഫ് സേവിങ് െസാസൈറ്റിക്ക് 2014 ഒക്ടോബറിൽ 60 ലക്ഷവും 2014 ഡിസംബറിൽ 30 ലക്ഷവും കൈമാറി. എന്നാൽ ഇൗ ഏജൻസി പ്രാഥമിക പ്രവൃത്തികൾ മാത്രം നടത്തി പിന്നീട് വിട്ടുനിൽക്കുകയായിരുന്നു. ഇൗ ഏജൻസിയെക്കൊണ്ട് ഏറ്റെടുത്ത ജോലി ചെയ്യിക്കാൻ ബന്ധപ്പെട്ടവർക്കും കഴിയാതെ വന്നതോടെ പുതിയ ഏജൻസിയെ കണ്ടെത്തുമെന്നാണ് കായിക യുവജനകാര്യ വകുപ്പ് അധികൃതർ അറിയിച്ചത്. ഇത് സംബന്ധിച്ച് സർക്കാറിന് കത്തും നൽകിയിരുന്നു. എന്നാൽ തുടർ നടപടിയൊന്നും ഉണ്ടായില്ല. ജെ.ഡി.ടിയിൽ ഗ്രൗണ്ടിൻെറ ഗെയിറ്റിനടുത്ത് പൂളിൻെറ സ്െട്രക്ചർ ഒരുക്കുക മാത്രമാണ് ഏജൻസി ചെയ്തത്. പണി പൂർത്തിയാക്കാതെ പാതിവഴിയിൽ നിലച്ചതോെട ഇൗ ഭാഗമിപ്പോൾ കാട് മൂടിക്കിടക്കുകയാണ്. മേൽക്കൂരയാകെ പൂർണമായും തുരുെമ്പടുത്ത് നശിക്കുകയും ചെയ്തു. പദ്ധതി യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ വകുപ്പിന് കത്തയച്ചിരുന്നുെവങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.