ഒളവണ്ണ ഗവ. എൽ.പി സ്കൂള്‍: 40 ലക്ഷത്തിൻെറ ഭരണാനുമതി പന്തീരാങ്കാവ്: 70 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഒളവണ്ണ ഗവ. എല്‍.പി സ്ക ൂള്‍ കെട്ടിടത്തിൻെറ മുകൾ നില പണിയാൻ 40 ലക്ഷത്തിൻെറ ഭരണാനുമതി. മുകൾനിലയിൽ നാല് ക്ലാസ്മുറികൾ കൂടി പണിയാനാണ് അധികതുക അനുവദിച്ച് ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചത്. നേരേത്ത എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍നിന്ന് അനുവദിച്ച 70 ലക്ഷം രൂപ ചെലവില്‍ കെട്ടിട നിർമാണം നടന്നുകൊണ്ടിരിക്കെയാണ് 2018ലെ വന്‍ പ്രളയമുണ്ടായത്. തുടർന്ന് തറയിലടക്കം കെട്ടിടത്തിൻെറ സുരക്ഷിതത്തിന് ആവശ്യമായ രീതിയിൽ എസ്റ്റിമേറ്റില്‍ മാറ്റം വരുത്തിയാണ് 40 ലക്ഷം രൂപയുടെ പുതിയ ഭരണാനുമതി ലഭ്യമാക്കിയിട്ടുള്ളത്. പണി പൂർത്തിയായാൽ എട്ട് ക്ലാസ് മുറികൾ ഈ കെട്ടിടത്തിലുണ്ടാവും. നേരേത്ത അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന വിദ്യാലയത്തിലിപ്പോൾ 300ൽ അധികം വിദ്യാർഥികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.