ഫറോക്ക്: ഫാറൂഖ് കോളജിലെ ചൈൽഡ്ലൈൻ വളൻറിയേഴ്‌സ് ഗ്രൂപ്പിൻെറ ആഭിമുഖ്യത്തിൽ 'ചൈൽഡ് അബ്യൂസ്: ഐഡൻറിഫിക്കേഷൻ ആൻഡ് പ്രിവെൻഷൻ' എന്ന വിഷയത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി വിവിധ പരിപാടികൾ നടത്തി. സെമിനാർ, വിദ്യാർഥികളുമായുള്ള മുഖാമുഖം, ചർച്ച, ഡോക്യുമൻെററി പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചു. ഫാറൂഖ് ഹൈസ്കൂളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ നൂറോളം കുട്ടികളും മുപ്പതോളം സി.വി.ജി വളൻറിയർമാരും പങ്കെടുത്തു. സീനിയർ അധ്യാപിക ശാരി ഉദ്ഘാടനം നിർവഹിച്ചു. ഫാറൂഖ് കോളജ് ചൈൽഡ് ലൈൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജബ്ബാർ, ജാഗ്രത സമിതി മെംബർ വി.പി. മുനീർ എന്നിവർ സംസാരിച്ചു. സി.വി.ജി. ചെയർമാൻ വാഫി ഷിഹാദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ആസിഫ്, മിന്നത്ത്, അസ്‌ലീമ, അജ്ന എന്നിവർ ക്ലാസെടുത്തു. നഫീസത്ത്, അനസ്, ഹസനുൽ ബസരി, ആദിൽ, ഹാഷിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.