കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജി മുപ്രമ്മലിനോട് അപമര്യാദമായി പെരുമാറുകയും ജാതിപറഞ്ഞ് അപമാനിക്കുകയും ചെയ്ത വൈസ് പ്രസിഡൻറ് ശിവദാസൻ നായർ രാജിവെച്ചൊഴിയണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് ഓഫിസിലേക്ക് മാർച്ച് നടത്തി. കെ.പി.സി.സി സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. പി. മൊയ്തീൻ അധ്യക്ഷതവഹിച്ചു. യു.സി. രാമൻ, കെ.എ. ഖാദർ, മാധവദാസ്, കേളുക്കുട്ടി, ഡി.സി.സി സെക്രട്ടറിമാരായ ദിനേശ് പെരുമണ്ണ, കെ.ടി. ജയലക്ഷ്മി, വിനോദ് പടനിലം, അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. ഖാലിദ് കിളിമുണ്ട സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറിൻെറ നടപടിക്കെതിരെ പ്രസിഡൻറ് നൽകിയ കേെസടുത്തിട്ടുണ്ട്. പ്രസിഡൻറും വൈസ് പ്രസിഡൻറും രണ്ട് തട്ടിലായതോടെ ഒരു അംഗത്തിൻെറ മാത്രം ഭൂരിപക്ഷത്തിലുള്ള കുന്ദമംഗലം ബ്ലോക്കിലെ യു.ഡി.എഫ് ഭരണം തുലാസിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.