കുന്ദമംഗലം: സംഗമം വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പലിശരഹിത അയൽക്കൂട്ടങ്ങളുടെ നേതൃസംഗമവും പുരയിട കൃഷി മത് സരത്തിൻെറ വിത്ത് വിതരണവും നടത്തി. പലിശരഹിത അയൽക്കൂട്ടങ്ങളുടെ സംസ്ഥാന കോ-ഓഡിനേഷനായ ഇൻഫാഖ് കേരള ട്രഷറർ സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. സംഗമം വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് ഇ.പി. ഉമർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ നസ്മി അബ്ദുൽ ഖാദർ ക്ലാസെടുക്കുകയും വിത്ത് വിതരണ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സെക്രട്ടറി സി.പി. സുമയ്യ, കൺവീനർ എം.എ. സുമയ്യ, സൊസൈറ്റി വൈസ് പ്രസിഡൻറ് പി.എം. ഷരീഫുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.