ബേപ്പൂർ: വനസംരക്ഷണരംഗത്ത് സുപ്രധാന പങ്ക് വഹിച്ചുവരുന്ന മാത്തോട്ടം വനശ്രീ കോംപ്ലക്സിലെ ഉത്തരമേഖല അഡീഷനൽ പ്രി ൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറ്റ്റ് (എ.പി.സി.സി.എഫ്) ഓഫിസ് നിർത്തലാക്കുന്ന നീക്കത്തിനെതിരെ എൻ.ജി.ഒ അസോസിയേഷൻ മീഞ്ചന്ത ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന വിശദീകരണ യോഗം ജില്ല പ്രസിഡൻറ് കെ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ് വി.പി. ജംഷീർ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ശശികുമാർ കാവാട്ട്, ജില്ല സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, ജില്ല ജോയൻറ് സെക്രട്ടറി വി. വിപീഷ്, നേതാക്കളായ എം.വി. ബഷീർ, കെ. സിദ്ദീഖുൽ അക്ബർ, സന്തോഷ് കുനിയിൽ, കെ.പി. സുജിത, ജ്യോതിഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.