കിസാൻ ​െക്രഡിറ്റ് കാർഡ് മേള

sat kizan credit card.jpg കണ്ണങ്കര നാളികേര ഉൽപാദക സംഘം നടത്തിയ കിസാൻ െക്രഡിറ്റ് കാർഡ് കർഷകസംഗമത്തിൽ കനറ ബാങ്ക് അഗ്രി. എക്സ്റ് റൻഷൻ ഓഫിസർ എ. മഞ്ജുഷ പ്രഭാഷണം നടത്തുന്നു ചേളന്നൂർ: കണ്ണങ്കര നാളികേര ഉൽപാദക സംഘത്തിൻെറ ആഭിമുഖ്യത്തിൽ കർഷകസംഗമം നടത്തി. കനറ ബാങ്ക് ചേളന്നൂർ ശാഖയുടെ സഹായത്തോടെ പട്ടർപാലം കോക്കനട്ട് ഫെഡറേഷൻെറ പരിധിയിൽപ്പെട്ട കർഷകർക്ക് കിസാൻ െക്രഡിറ്റ് കാർഡ് നൽകുന്നതിൻെറ ഭാഗമായാണ് കർഷകസംഗമം നടത്തിയത്. കണ്ണങ്കര ലോഹ്യാ മന്ദിരത്തിൽ നടന്ന സംഗമത്തിൽ കോഴിക്കോട് കോക്കനട്ട് കമ്പനി ചെയർമാൻ പി. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. കനറ ബാങ്ക് അഗ്രിക്കൾചറൽ എക്സ്റ്റൻഷൻ ഓഫിസർ എ. മഞ്ജുഷ പ്രഭാഷണം നടത്തുകയും അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു. പട്ടർപാലം ഫെഡറേഷൻ സെക്രട്ടറി സി. രാധാകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡൻറ് യു. ശേഖരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.